കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു :മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം 

0

നീലഗിരി ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന് ഫലപ്രദമായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടതായി ആരോപണം. പ്രദേശവാസിയായ പ്രസാദ് (25)ആണ് മരിച്ചത്. ഇന്നലെ രാത്രി ഗൂഡല്ലൂരിന് സമീപം ഓവേലി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള പെരിയ ചൂണ്ടി പ്രദേശത്താണ് ആനയെ കണ്ടത്. വനംവകുപ്പ് ജീവനക്കാരോടൊപ്പം ആനയെ തുരത്താന്‍ പ്രസാദ് പോയതായും ആന ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയും പ്രസാദിനെ ആക്രമിക്കുകയുമായിരുന്നു. ഉടന്‍ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി പീന്നീട് വിദഗ്ധ ചികിത്സക്കായി ഊട്ടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.അവിടെ നിന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

Leave A Reply

Your email address will not be published.

error: Content is protected !!