തോല്‍പ്പെട്ടിയില്‍ മതിയായ രേഖകളില്ലാതെ കടത്തിയ 1.600 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

0

തോല്‍പ്പെട്ടി: വയനാട് അസി.എക്‌സൈസ് കമ്മീഷണര്‍ ടി.എന്‍ സുധീറിന്റെ നേതൃത്വത്തില്‍ തോല്‍പ്പെട്ടി എക്‌സൈസ് സംഘവും വയനാട് ഐബിയും വയനാട് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ട് വന്ന 1.600 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. നിലമ്പൂര്‍ സ്വദേശികളായ മദാരി വീട്ടില്‍ നൗഫല്‍.എം, ചെടിയാന്‍ തൊടിയില്‍ റഷീദ് സി. ടി, പെറ്റമ്മല്‍ വീട്ടില്‍ നസീമ.പി എന്നിവരാണ് കാറിലുണ്ടായിരുന്നത്.സ്വര്‍ണ്ണം തുടര്‍ നടപടികള്‍ക്കായി വയനാട് ജിഎസ്ടി വകുപ്പിന് കൈമാറി.

ഐ.ബി ഇന്‍സ്പക്ടര്‍ കെ.ഷാജി, അസി.എക്‌സൈസ് ഇന്‍സ്‌പെ ക്ടര്‍ വി.രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, സന്തോഷ് കൊമ്പ്രക്കണ്ടി, സിഇഒമാരായ രജിത്ത് പി.വി, ശശികുമാര്‍ പി. എന്‍, അനൂപ് കുമാര്‍.കെ, ജെയ്‌മോന്‍ ഇ.എസ്, എക്‌സൈസ് ഡ്രൈവര്‍ മാരായ ബാലചന്ദ്രന്‍, പ്രസാദ്, എന്നിവരാണ് സ്വര്‍ണ്ണം പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!