ആരോഗ്യവും ആത്മാഭിമാനവുമുള്ള പെണ്‍തലമുറയ്ക്കായി പെണ്‍കളിക്കളം.

0

മാടക്കര വിനയാസ് ഫ്രീഡം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ പെണ്‍കളിക്കളം ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റി കണ്‍വീനറും സ്വാഗതസംഘം ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ആരോഗ്യവും ആത്മാഭിമാനവുമുള്ള പെണ്‍തലമുറയ്ക്കായി എന്ന സന്ദേശവുമായാണ് പെണ്‍കളിക്കളം ഒരുക്കിയിരിക്കുന്നത്.മത്സരങ്ങള്‍ക്കായി സ്ത്രീകളെ സജ്ജരാക്കുക എന്നതല്ല മറിച് കായിക വിനോദങ്ങളില്‍ സ്ത്രീകള്‍ ഏര്‍പ്പെടുക എന്ന ലക്ഷ്യമാണ് കളിക്കളം ഒരുക്കിയതിനുപിന്നില്‍.പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിരമിച്ച എന്‍.എ വിനയ സ്വന്തം പേരിലുള്ള സ്ഥലമാണ് കളിക്കളം ഒരുക്കുന്നതിനായി ഉപയോഗിച്ചത്.കളിക്കളത്തിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് നാളെ സൈക്കിള്‍ വിളംബരജാഥയും നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!