വയോജന സംഗമം മധുരം സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാ മിഷന്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സിഡിഎസ് എന്നിവയുടെ നേതൃത്വത്തില്‍ ബാണാസുര ഡാം പരിസരത്ത് ജില്ലാതല വയോജന സംഗമം ‘മധുരം’ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട സി.ഡി.എസിന് കീഴിലെ 85 വയോജനങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം 50 കേന്ദ്രങ്ങളിലായി നടത്തുന്ന വയോജന സംഗമത്തിന്റെ ഭാഗമായാണ് ബാണാസുരയിലും സംഗമം നടത്തിയത്. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത മുഖ്യ പ്രഭാഷണം നടത്തി. സംഗമത്തോടനുബന്ധിച്ച് കലാപരിപാടികള്‍, അനുഭവങ്ങള്‍ പങ്കുവെക്കല്‍, ബോട്ടിംഗ് എന്നിവ നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ വി.കെ റജീന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സി.എന്‍ സജ്‌ന, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍
കെ.ജെ ബിജോയ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ വി.കെ അനുശ്രീ, ടി.ജെ അതുല്ല്യ, അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.സി ജോയി എന്നിവര്‍ സംസാരിച്ചു.