ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും, തൊഴില്‍ സംരക്ഷണ ജാഥയും സംഘടിപ്പിച്ചു. എം.എല്‍.എ. അഡ്വ .ടി. സിദ്ധിഖ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.വനം വന്യജീവി നിയമം മാറ്റി എഴുതണമെന്നും എകെപിഎ ആവശ്യപ്പെട്ടു
ഫോട്ടോഗ്രാഫി വീഡിയോ ഗ്രാഫി അനുബന്ധ മേഖലയിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കണമെന്നും, സര്‍ക്കാര്‍ തലത്തില്‍ വരുന്ന വര്‍ക്കുകള്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ ഏല്‍പിക്കണമെന്നും സര്‍ക്കാര്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നം ആവശ്യപ്പെട്ടു. കൂടാതെ വനം വന്യജീവി നിയമം മാറ്റി എഴുതണമെന്നും, മനുഷ്യര്‍ക്ക് ഭയം കൂടാതെ ജീവിക്കാന്‍ അവസരമുണ്ടാകണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. AKPA ജില്ലാ പ്രസിഡണ്ട് ബിനോജ്.എം. മാത്യു അദ്ധ്യക്ഷനായി. AKPA വയനാട് ജില്ലാ സെക്രട്ടറി എം.കെ സോമസുന്ദരന്‍, മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവില്‍ സംസ്ഥാന കമ്മറ്റി അംഗമായ ജോയ് ഗ്രെയ്‌സ് , സംസ്ഥാന കമ്മറ്റി അംഗം അനീഷ് നിയോ മുന്‍ ജില്ലാ പ്രസിഡണ്ട് വി.വി. രാജു, ജില്ലാ ട്രഷറര്‍ കെ.കെ. ജേക്കബ്ബ്, മാനന്തവാടി മേഖലാ പ്രസിഡണ്ട് , ഷാനി കൃഷ്ണ ബത്തേരി മേഖലാ പ്രസിഡണ്ട് സാജന്‍ ബത്തേരി, കല്‍പ്പറ്റ മേഖലാ പ്രസിഡണ്ട് സത്യേന്ദ്രനാഥ് വൈത്തി മേഖലാ പ്രസിഡണ്ട് പ്രജീഷ് മംഗലത്ത്, കല്‍പ്പറ്റ മേഖലാ സെക്രട്ടറി സനീഷ് എന്നിവര്‍ സംസാരിച്ചു.