മേപ്പാടി അട്ടമലയിലെ പാടി മുറി തകര്‍ത്ത് കാട്ടാനയുടെ വിളയാട്ടം.എച്ച്.എം.എല്‍ .സെന്റീനല്‍ റോക്ക് എസ്റ്റേറ്റ് പാടി മുറികളാണ് കഴിഞ്ഞ രാത്രി ഒരു മണിയോടെ കാട്ടാന തകര്‍ത്തത്. അവിടെ താമസിച്ചിരുന്ന അതിഥി തൊഴിലാളികള്‍ നാട്ടില്‍ പോയ സമയത്തായിരുന്നു ആക്രമണം. സമീപത്തെ പാടികളില്‍ താമസിക്കുന്ന തൊഴിലാളികള്‍ ബഹളം വെച്ച് കാട്ടാനയെ ഓടിക്കുകയായിരുന്നു.