താലപ്പൊലി ഘോഷയാത്ര ഇന്ന്: ബത്തേരിയില്‍ ഗതാഗതനിയന്ത്രണം

0

ബത്തേരി മാരിയമ്മന്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള പ്രസിദ്ധമായ താലപ്പൊലി ഘോഷയാത്ര ഇന്ന്. അമ്മയുടെ അനുഗ്രഹം തേടി ഉത്സവത്തിന് കൊടിയേറിയതു മുതല്‍ ഭക്തജനപ്രവാഹമാണ്. ഗജവീരന്മാരുടെയും നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വൈകിട്ട് 7 മണിക്ക് ഗണപതി ക്ഷേത്രത്തില്‍ നിന്നാണ് താലിപ്പൊലി ഘോഷയാത്ര ആരംഭിക്കുക. താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ടൗണില്‍ ഗതാഗത നിയന്ത്രണം വൈകിട്ട് നാല് മണി മുതല്‍ ആരംഭിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!