പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്‌ഐ ക്രിമിനലുകളോടൊപ്പം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന സിപിഎം നേതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്ന് ബിജെപി ഉത്തര മേഖല പ്രസിഡന്റ് ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍.പ്രശാന്ത് മലവയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി ജില്ലാ നേതൃയോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.
സിപിഎം ജില്ലാ നേതാവും മുന്‍ എംഎല്‍എയും കല്‍പ്പറ്റ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയത് എന്തിനാണെന്നും പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം എന്തിനുവേണ്ടിയിട്ടാണെന്നും സിപിഎം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാര്‍ക്‌സിസ്റ്റ് ഭീകരതയ്‌ക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ആറാം തീയതി രാവിലെ 10.30ന് വെറ്റിനറി സര്‍വകലാശാലയിലെ മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരെ മാര്‍ച്ച് നടത്തും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ചു കലക്ടറേറ്റിലേക്ക് മാര്‍ച്ച് സമാപിക്കും. മാര്‍ച്ച് ബിജെപി അഖിലേന്ത്യ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ എസ് ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദന്‍, സംസ്ഥാന സഹ സംഘടന സെക്രട്ടറി ജി കാശിനാഥ്, ബിജെപി സംസ്ഥാന സമിതി അംഗം
കെ സദാനന്ദന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.