നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫിസറെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു
മാനന്തവാടി നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അസിസ്റ്റന്‍ന്റ് എക്‌സിക്യൂട്ടിവ് ഓഫിസറെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു .കോടതി സ്റ്റേ ചെയ്തിട്ടും നഗരസഭ നോട്ടിസു നല്‍കിയിട്ടും അനധികൃത നിര്‍മ്മാണങ്ങള്‍ തകൃതിയായി നടക്കുകയാണെന്നാരോപിച്ചാണ് ബി.ജെ പി ജില്ലാ സെക്രട്ടറി കണ്ണന്‍ കണിയാരത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടറി ഇന്‍ ചാര്‍ജജ് ധനുഷിനെ ഉപരോധിച്ചത്.