വന്യമൃഗശല്യം; കൃഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം’  

0

വര്‍ധിച്ചു വരുന്ന വന്യമൃഗശല്യം ജില്ലയിലെ ജനജീവിതം പ്രതിസന്ധിയിലാക്കിയതായി കേരള സ്റ്റേറ്റ് എക്സ്- സര്‍വീസസ് ലീഗ് മാനന്തവാടി താലൂക്ക് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. വന്യമൃഗശല്യത്തിന്റെ പേരില്‍ സാധാരണക്കാര്‍ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും വിമുക്തഭടന്മാരുടെ സംഘടനയായ കേരള സ്റ്റേറ്റ് എക്സ്- സര്‍വീസസ് ലീഗ് കൂടെയുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വന്യ മൃഗശല്യത്താല്‍ നിരപരാധികളായ കര്‍ഷകര്‍ വളരെ പ്രയാസപ്പെടുന്നുണ്ട്. മുമ്പ് കാര്‍ഷിക വിളകള്‍ക്കു മാത്രമായിരുന്നു വന്യജീവികള്‍ ഭീഷണിയെങ്കില്‍ ഇപ്പോള്‍ കര്‍ഷകരുടെ ജീവനുംകൂടി ഭീഷണിയായി. കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ജില്ലയെ വന്യജീവി സങ്കേതമാക്കാതെ ഇവിടെയുള്ള മനുഷ്യജീവിതം സുരക്ഷിതമാക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. താലൂക്ക് പ്രസിഡന്റ് അഡ്വ. പി.ജെ. ജോര്‍ജ്, വൈസ് പ്രസിഡന്റ് പി.എ. മാത്യു, സെക്രട്ടറി മാധവന്‍ ആലഞ്ചേരി, ഓസ്റ്റിന്‍ വറീത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!