എക്സ്റ്റസി 2കെ24  സഹവാസ ക്യാമ്പിന് തുടക്കം

0

അമ്പുകുത്തി ജിഎല്‍പി സ്‌കൂളില്‍ രണ്ടുദിവസത്തെ സഹവാസ ക്യാമ്പിന് തുടക്കമായി.എക്സ്റ്റസി 2കെ24 എന്ന പേരിട്ട ക്യാമ്പ് നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളെ മാനസികവും ശാരീരികവുമായി ഉയര്‍ത്തുകയെന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.വിവിധ വിഷയങ്ങളില്‍ പ്രശസ്തരായ പത്തോളം അധ്യാപകര്‍ ക്ലാസുകള്‍ നയിക്കും.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,നാടക കളരി,നാടന്‍പാട്ട് കളരി, ഫിസിക്കല്‍ എജുക്കേഷന്‍ ട്രെയിനിങ്, ശാസ്ത്രരംഗം, പ്രവര്‍ത്തി പരിചയ ക്ലാസുകള്‍, പ്രകൃതി നടത്തം, ക്യാമ്പ് ഫയര്‍, തുടങ്ങി ഓരോ വിഷയങ്ങളിലും കുട്ടികള്‍ക്ക് അടുത്തറിയാനുള്ള അവസരം ഒരുക്കുകയാണ് ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.രാവിലെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ യശോദാബാധകൃഷ്ണന്‍ അധ്യക്ഷയായിരുന്നു.ബത്തേരി എഇഒ ജോളിയമ്മ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി കെ സത്താര്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ ദീപാ ബാബു,സര്‍വചന സ്‌കൂളിലെ എച് എം ജിജി ജേക്കബ് എച്ച് എം ഗ്രേസി വിഎം, പിടിഎ പ്രസിഡണ്ട് ബിനീഷ് മാത്യു, എംപിടിഎ പ്രസിഡന്റ് സീനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!