ടൂറിസ്റ്റ് ബസ് പിക്കപ്പ് വാനിലിടിച്ചു :പത്തോളം പേര്‍ക്ക് പരിക്ക്
തവിഞ്ഞാല്‍ 44ല്‍ ടൂറിസ്റ്റ് ബസ് റോഡരികില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ കയറ്റി, നിര്‍ത്തിയിട്ടിരുന്ന കെഎസ്ഇബിയുടെ പിക്കപ്പ് വാനിലിടിച്ച് പത്തോളം പേര്‍ക്ക് പരിക്ക്. അപകടം ഇന്ന് കാലത്ത് 9.15 ഓടെ. കണ്ണൂരില്‍ നിന്ന് ഊട്ടിക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ നിസാരമാണ്