എട്ടാമത് സംസ്ഥാനതല പ്രൊഫഷണല്‍ നാടകമേളയില്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സിനിമാതാരം കലാഭവന്‍ നവാസ് അവാര്‍ഡുകള്‍ സമ്മാനിച്ചു. . മികച്ച നാടകം, സംവിധായകന്‍, നടന്‍, നടി ഉള്‍പ്പടെ പന്ത്രണ്ട് അവാര്‍ഡുകളാണ് വിതരണം ചെയ്തത്. ചടങ്ങിനോടൊപ്പം ടിവി താരങ്ങള്‍ അണിനിരന്ന മെഗാഷോയും അരങ്ങേറി
പള്‍സ് കേരള അക്കാദമി ഓഫ് എന്‍ജിനീയറിംഗ്,സുല്‍ത്താന്‍ ബത്തേരി പ്രസ് ക്ലബ്ബ്, ബത്തേരി നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എട്ടാമത് പ്രൊഫഷണല്‍ നാടക മല്‍സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകളാണ് വിതരണം ചെയ്തത്. സംസ്ഥാനത്തെ മികച്ച 10 നാടകങ്ങളാണ് ഡിസംബര്‍ മാസത്തില്‍ ബത്തേരിയില്‍ അരങ്ങേറിയത്. ഇതില്‍ നിന്നാണ് അവാര്‍ഡു ജേതാക്കളെ തെരഞ്ഞെടുത്തത്. മികച്ച നാടകമായി കാഞ്ഞിരപ്പള്ളി അമലയുടെ ശാന്തവും, രണ്ടാമത്തെ നാടകമായി വള്ളുവനാട് നാദത്തിന്റെ ഊഴവും ജനപ്രിയ നാടകമായി ഓച്ചിറ തിരുഅരങ്ങിന്റെ ആകാശം വരക്കുന്നവരുമാണ് അവാര്‍ഡിനര്‍ഹമായത്.ഇവര്‍ക്കുള്ള ക്യാഷ് പ്രൈസും മെമന്റോയും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സിനിമാതാരം കലാഭാവന്‍ നവാസ് വിതരണം ചെയ്തു. കൂടാതെ മികച്ച നടനായി ഓച്ചിറ തിരു അരങ്ങിലെ കെപിഎസി മംഗളന്‍, രണ്ടാമത്തെ നടനായ തിരുവനന്തപൂരം അക്ഷരയിലെ സനല്‍ നെയ്യാറ്റിന്‍കര, നടി കോഴിക്കോട് സങ്കീര്‍ത്തനയിലെ മീനാക്ഷി ആദിത്യ, മികച്ച സംവിധായകനായി കാഞ്ഞിരപ്പള്ളി അമലയുടെ ശാന്തം സംവിധാനം ചെയ്ത രാജേശ് ഇരുളം അടക്കം 12 അവാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. നഗരസഭ ചെയര്‍മാന്‍ ചെയര്‍മാന്‍ ടി.കെ.രമേശ് അധ്യക്ഷനായി. കേരളഅക്കാദമി ഓഫ് എഞ്ചീനിയറിങ്ങ് ഡയറക്ടര്‍ ജേക്കബ് സി. വര്‍ക്കി, പ്രിന്‍സിപ്പാള്‍ ഗ്രേസി ജേക്കബ്, ജനപ്രതിനിധികള്‍, പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയ മത സാമൂഹ്യ സാംസ്‌കാരിക കാല രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.