ദേശീയ ജോയിന്റ് സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ മിഷന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയില്‍ പര്യടനം നടത്തി. ആരോഗ്യവകുപ്പിന് കീഴില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പകര്‍ച്ചേതര വ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും ആരോഗ്യ സൗകര്യങ്ങളും പഠിക്കാനും നേരിട്ട് വിലയിരുത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമാണ് കേന്ദ്ര സംഘമെത്തിയത്.
അമ്പലവയല്‍ കുടുംബാരോഗ്യകേന്ദ്രം, ബത്തേരി താലൂക്ക് ആശുപത്രി, നല്ലൂര്‍ നാട് ട്രൈബല്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം, നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രം, പൊഴുതന കുടുംബാരോഗ്യ കേന്ദ്രം, ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍ ഡോ. രേണു രാജുമായി കൂടിക്കാഴ്ച നടത്തിയ സംഘം ജില്ലയിലെ ആരോഗ്യസേവനങ്ങളുടെയും സൗകര്യങ്ങളുടെയും ഗുണനിലവാരം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. ജില്ലയിലെ ജീവിതശൈലീ രോഗങ്ങളുടെ സ്‌ക്രീനിംഗ്, പരിശോധന, പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍,ചികിത്സാ സേവനങ്ങള്‍ തുടങ്ങിയവവും പ്രശംസനീയമാണെന്ന് സംഘം വിലയിരുത്തി.
കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി സരിത നായര്‍, എന്‍ സി ഡി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അദ്‌നാന്‍ വര്‍ഗീസ്, കണ്‍സള്‍ട്ടന്റുമാരായ ഡോ ശ്വേത സിങ്, ഋതിക കുമാരി, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്‍സിഡി നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ അഭിഷേക്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ പ്രതിനിധികള്‍, ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ബിപിന്‍ ഗോപാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ദിനീഷ് പി, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍ എച്ച് എം ഡോ സമീഹ സൈതലവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിയ സേനന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ ഷിജിന്‍ ജോണ്‍ ആളൂര്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ സുഷമ പി എസ്, ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ ജെറിന്‍ ജെറാള്‍ഡ്, എന്‍ എച്ച് എം എന്‍സിഡി കണ്‍സള്‍ട്ടന്റ് ഡോ മനു, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ , എന്‍എച്ച്എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് നിജില്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.