അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ :1670 ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് ആനുകൂല്യം
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 23- 24വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 1670 ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് 5 മുട്ടക്കോഴികളെ വീതം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ജനറല്‍ വിഭാഗത്തില്‍പ്പെട്ട 1170 കുടുംബങ്ങള്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 500 കുടുംബങ്ങള്‍ക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തി അടുത്ത വര്‍ഷം മുതല്‍ ഗ്രാമീണമേഖലയില്‍ നിന്ന് മുട്ട സംഭരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
നാടന്‍ മുട്ടയ്ക്ക് വിപണി കണ്ടെത്തുന്നതിനും ഭക്ഷ്യസുരക്ഷാ സംരംഭങ്ങള്‍ മുഖേന കുടുംബാംഗങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനും പദ്ധതി ഉപകരിക്കും.മുട്ട സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമായ രീതിയില്‍ ആരംഭിച്ചതിനു ശേഷം പാല്‍ സബ്‌സിഡിക്ക് സമാനമായ രീതിയില്‍ കോഴിമുട്ടയ്ക്ക് ഉത്പാദക സബ്‌സിഡി നല്‍കുന്ന നൂതന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കും.പദ്ധതിയുടെ ഗ്രാമ പഞ്ചായത്ത് തല വിതരണോല്‍ഘാടനം പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു അധ്യക്ഷയായ ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജോളി നരിതൂക്കില്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ ഉഷ ടീച്ചര്‍,ജോഷി ചാരുവേലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.