മാനന്തവാടി പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മാതൃകാപരം:മന്ത്രി കെ.രാജന്‍.

0

മാനന്തവാടിയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാനന്തവാടി പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മാതൃകയാണെന്നും ഇത് കേരളത്തിലെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും മന്ത്രി കെ. രാജന്‍.മാനന്തവാടി പ്രസ് ക്ലബ്ബ് വയനാട് ഗവ.മെഡിക്കല്‍ കോളേജ് സെക്കന്‍ഡറി പാലിയേറ്റീവ് യൂണിറ്റിന് നല്‍
കിയ ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കു വാഹനമില്ലെന്ന് മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തകര്‍ അത് യാഥാര്‍ഥ്യമാക്കാനുള്ള ഇടപെടല്‍ നടത്തിയതില്‍ ഏറെ അഭിമാനമുണ്ട്. ഇതിനായി സഹകരിച്ച കരുതല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉള്‍പ്പെടെയുള്ളവരും മറ്റുള്ളവരും അഭിനന്ദനം അര്‍ഹിക്കുന്നു. സാന്ത്വനപരിചരണം ഒരു നയമായി സ്വീകരിക്കണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. ആംബുലന്‍സ് വാങ്ങുന്നതിനു ആദ്യസംഭാവന നല്‍കിയ നവദമ്പതികളായ അഖില്‍ ജേക്കബിന്റെയും അഞ്ജു ജേക്കബിന്റെയും മാതാപിതാക്കളായ ജേക്കബ് സെബാസ്റ്റ്യനെയും സി.ടി. ലൂസിയെയും മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് കുടുംബങ്ങള്‍ക്ക് മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്‌നവല്ലി ഉപഹാരം നല്‍കി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. അംബേദ്കര്‍ മാധ്യമപുരസ്‌കാരം നേടിയ റേഡിയോ മാറ്റൊലിയെ പൂര്‍ണിമയെ മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ആദരിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തക സിസ്റ്റര്‍ സെലിനെ മാധ്യമ പ്രവര്‍ത്തകന്‍ ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ ആദരിച്ചു. മാനന്തവാടി പ്രസ് ക്ലബ്ബ്പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ് അധ്യക്ഷനായിരുന്നു.സെക്രട്ടറി സുരേഷ് തലപ്പുഴ,എ.ഡി.എം എന്‍.ഐ. ഷാജു, പാലിയേറ്റീവ് യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷോബി കൃഷ്ണ, ജില്ലാ ആശുപത്രി ആര്‍.എം.ഒ. അര്‍ജുന്‍ ജോസ്,പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് ഷാജന്‍ ജോസ്, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ബിജു കിഴക്കേടം, ട്രഷറര്‍ അശോകന്‍ ഒഴക്കോടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!