കോണ്‍ഗ്രസ്സ് എന്നും വിശ്വാസികള്‍ക്കൊപ്പം എന്‍.സുബ്രമണ്യന്‍
ശബരിമല വിഷയത്തില്‍ സി.പി.എം.ഉം ബി.ജെ.പി.യും നടത്തുന്നത് തനി രാഷ്ട്രീയമാണെന്നത് തിരിച്ചറിയണമെന്ന് കെ.പി.സി.സി. സെക്രട്ടറി എന്‍ സുബ്രമണ്യന്‍ പനമരം – മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് നേതൃസംഗമം തോണിച്ചാല്‍ അഭിരാമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് ഇരു മുന്നണികളെന്നും കോണ്‍ഗ്രസ്സ് എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും എന്‍.സുബ്രമണ്യന്‍ പറഞ്ഞു. കെ.ജെ. പൈലി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എ.പി. അനില്‍കുമാര്‍, പി.കെ.ജയലക്ഷ്മി, കെ.കെ.അബ്രഹാം, പി.പോക്കര്‍ ഹാജി, എക്കണ്ടി മൊയ്തൂട്ടി, എ.പ്രഭാകരന്‍, ചിന്നമ്മ ജോസ്, മാര്‍ഗരറ്റ് തോമസ്, പി.വി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.