റിപ്പബ്ലിക് ദിനം മുന്നൊരുക്കയോഗം ചേര്‍ന്നു

0

റിപ്പബ്ലിക് ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ 24 പ്ലാറ്റൂണുകള്‍ പങ്കെടുക്കും. പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്‌സ്, സ്‌കൂള്‍ ബാന്‍ഡ് അടക്കമുള്ള പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക.

 

പരേഡിന് മുന്നോടിയായി ജനുവരി 22, 23, തിയ്യതികളില്‍ റിഹേഴ്‌സല്‍ പരേഡ് നടത്തും. ജനുവരി 24ന് ഡ്രസ് റിഹേഴ്‌സല്‍ നടക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. റിപ്പബ്ലിക് ദിനാഘോഷം, പരേഡ് തുടങ്ങിയവയുടെ പ്രാഥമിക ഒരുക്കങ്ങള്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ചിട്ടയായ ക്രമീകരണങ്ങളോടെ പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും പരിപാടികള്‍. ഹരിതചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കടകളില്‍ പ്ലാസ്റ്റിക് പതാകകള്‍ ഇല്ലന്ന് ഉറപ്പുവരുത്തും.

 

കലക്ട്രേറ്റില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!