തിരുനാള്‍ ആഘോഷത്തിന് കൊടിയേറി
വാളാട് പ്രശാന്തഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേഫ് പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുനാള്‍ ആഘോഷത്തിന് കൊടിയേറി.ജനുവരി അഞ്ച് മുതല്‍ 14 വരെയാണ് തിരുനാള്‍ ആഘോഷങ്ങള്‍..
വിശുദ്ധ കുര്‍ബാന, നൊവേന ആരാധന,ജപമാല സെമിത്തേരി സന്ദര്‍ശനം, ദിവ്യകാരുണ്യ പ്രദക്ഷിണം തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് ഫാദര്‍ ജിമ്മി ഓലിക്കല്‍, റഫറന്റ് ഫാദര്‍ മനോജ് കവളക്കാട്ട്, റഫറന്റ് ഫാദര്‍ സന്തോഷ് തെക്കയില്‍, റവന്റ് ഫാദര്‍ നിതിന്‍ പാലക്കാട്ട്, റവറന്റ് ഫാദര്‍ ജിതിന്‍ പീച്ചാട്ട്, തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും. 13ന് വൈകിട്ട് ആഘോഷപൂര്‍വ്വമായ രഥപ്രദക്ഷിണം ചുള്ളി ഗ്രോട്ടോയിലേക്ക് .സാംസ്‌കാരിക പരിപാടിയില്‍ രാത്രി മലയാള ചലച്ചിത്ര പ്രദര്‍ശനം, വടകര കാഴ്ച കമ്മ്യൂണിക്കേഷന്‍സിന്റെ സാമൂഹ്യ നാടകം ‘ശിഷ്ടം’ എന്നിവയും ഉണ്ടാകും. പ്രധാന തിരുനാള്‍ ദിനമായ 14ന് സി എം എല്‍ രൂപത ഡയറക്ടര്‍ റവറന്റ് ഫാദര്‍ മനോജ് അമ്പലത്തിങ്കല്‍ കുര്‍ബാന അര്‍പ്പിക്കും.. തുടര്‍ന്ന് സ്‌നേഹ വിരുന്നോടെ തിരുനാള്‍ കൊടിയിറങ്ങും..