താഴെ കൊളഗപ്പാറ വയനാടിയ പെപ്പര്‍ എക്സ് റസ്റ്റോറന്റിലേക്ക് ഓടിക്കയറി പരിഭ്രാന്ത്രി സൃഷ്ടിച്ച കാട്ടുപന്നിയെ വനംവുകപ്പെത്തി പിടികൂടി വനത്തില്‍ വിട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പില്‍ നിന്ന് ഓടിക്കയറിയ പന്നി മേശകളും കസേരകളും തകര്‍ത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് കിച്ചണിലേക്ക് കടന്ന പന്നി ഭക്ഷണപദാര്‍ഥങ്ങളും മറ്റ് സാധനങ്ങളും നശിപ്പിച്ചു.ബത്തേരിയില്‍ നിന്ന് ആര്‍.ആര്‍.ടി എത്തി സാഹസികമായി പന്നിയെ പിടികൂടി വലയിലാക്കുകയായിരുന്നു.
ഒന്നരകിന്റല്‍ തൂക്കം വരുന്ന കാട്ടുപന്നിയെ പിന്നീട് ഉള്‍വനത്തില്‍ വിട്ടയച്ചു.ഡെപ്യൂട്ടി റെയിഞ്ചോഫീസര്‍ പി. വി മനോജ്്, ഫോറസ്റ്റര്‍ മനോജ്കുമാര്‍, പ്രവീണ്‍ ചന്ദ്രന്‍, വാച്ചര്‍മാരായ കണ്ണന്‍, അരുണ്‍,ഡ്രൈവര്‍ റെജി എന്നിവര്‍ ചേര്‍ന്നാണ് കാട്ടുപന്നിയെ പിടികൂടിയത്.