രാജസ്ഥാനില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിന് യാത്രയയപ്പ് നല്‍കി. സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സലീം കടവന്‍ ഉദ്ഘാടനം ചെയ്തു.
ജനുവരി 9 മുതല്‍ 13 വരെയാണ് ചാമ്പ്യന്‍ഷിപ്പ്
വയനാട് ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയും മുന്‍ സീനിയര്‍ കേരള ടീം ക്യാപ്റ്റനുമായ കെന്‍സി ജോണ്‍സനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. തൃശ്ശൂര്,പാലക്കാട് കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള 18 കായികതാരങ്ങളാണ് കേരളത്തിനായി മത്സരിക്കുന്നത്.ചടങ്ങില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് റഹീസ് ചക്കര,സാജിദ് എന്‍സി, കെന്‍സി ജോണ്‍സണ്‍, നവാസ് ടി, സുധീഷ്എന്നിവര്‍ പങ്കെടുത്തു.