ചുണ്ടേല്‍ പള്ളിയില്‍ തിരുനാള്‍ നാളെ മുതല്‍

0

തെന്നിന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചുണ്ടേല്‍ പള്ളിയില്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ നാളെ മുതല്‍ 15 വരെ ആഘോഷിക്കുമെന്ന് തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നാളെ വൈകുന്നേരം നാലിന് വികാരി ഫാ.ഏബ്രഹാം ആകശാലയില്‍ കൊടിയേറ്റും. ജനുവരി 13,14 തീയതികളിലാണ് പ്രധാന തിരുനാള്‍

4.45ന് സുല്‍ത്താന്‍പേട്ട് രൂപത മെത്രാന്‍ ഡോ.അന്തോണിസ്വാമി പീറ്റര്‍ അബീറിനു സ്വീകരണം. അഞ്ചിന് മെത്രാന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം.അഞ്ചിനും ആറിനും രാവിലെ 11നും വൈകുന്നേരം അഞ്ചിനും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. യഥാക്രമം ഫാ.ജിയോലിന്‍ എടേഴത്ത്, ഫാ.ജോണ്‍സണ്‍ അവരേവ്, ഫാ.ജോസ് യേശുദാസന്‍, ഫാ.പോള്‍ എ.ജെ എന്നിവര്‍ കാര്‍മികരാകും. ഏഴിനു രാവിലെ ഏഴിനും 11നും വൈകുന്നേരം അഞ്ചിനും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. ഫാ.ഫ്രെഡിന്‍ ജോസഫ്, ഫാ.മെജോ ജോസ് എന്നിവര്‍ കാര്‍മികരാകും. ഏട്ടിനു രാവിലെ ഏഴിനും 10.30നും വൈകുന്നേരം 4.30നും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. ഫാ.ഏബ്രഹാം ആകശാലയില്‍, ഫാ.മുത്തപ്പന്‍ അപ്പോളി, ഫാ.വിന്‍സന്റ് പുളിക്കല്‍ എന്നിവര്‍ യഥാക്രമം കാര്‍മികത്വം വഹിക്കും. ഒമ്പതിനും പത്തിനും രാവിലെ 11നും വൈകുന്നേരം അഞ്ചിനും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. യഥാക്രമം ഫാ.റെനി ഫ്രാന്‍സിസ് റോഡ്രിഗ്സ്, ഫാ.ജോണ്‍ വെട്ടിമലയില്‍, ഫാ.കെല്‍വിന്‍ പാദുവ, ഫാ.മാര്‍ട്ടിന്‍ രായപ്പന്‍ എന്നിവര്‍ കാര്‍മികരാകും. 11ന് രാവിലെ 11ന് ഫാ.സൈമണ്‍ പീറ്ററിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം 4.45ന് കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കലിനു സ്വീകരണം. അഞ്ചിന് ബിഷപിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. 12ന് രാവിലെ 11നും വൈകുന്നേരം അഞ്ചിനും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. ഫാ.ഡെന്നി മോസസ്, ഫാ.ഷാജു ആന്റണി തറമ്മല്‍ എന്നിവര്‍ കാര്‍മികരാകും. വൈകുന്നേരം ആറിന് തിരുസ്വരൂപങ്ങള്‍ പൂപ്പന്തലിലേക്ക് എഴുന്നള്ളിക്കല്‍. രാത്രി ഏഴിന് പാരിഷ് ഹാളില്‍ കലാസന്ധ്യ.

വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്ന 13ന് രാവിലെ 6.45നും ഒമ്പതിനും 11നും ഉച്ചകഴിഞ്ഞ് മൂന്നിനും(തമിഴ് ഭാഷയില്‍) വൈകുന്നേരം അഞ്ചിനും ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. ഫാ.ഷാനു ഫെര്‍ണാണ്ടസ്, ഫാ.വിജയ് സില്‍വസ്റ്റര്‍, ഫാ.മില്‍ട്ടന്‍ ജേക്കബ് നെടുനിലത്ത് എന്നിവര്‍ കാര്‍മികരാകും. സന്ധ്യക്ക് കണ്ണന്‍ചാത്ത് ഭാഗത്തേക്ക് പ്രദക്ഷിണം. തിരുനാള്‍ ദിനമായ 14ന് രാവിലെ ആറിന് ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. എട്ടിന് റവ.ഡോ.അലക്സ് കളരിക്കലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി(ഇംഗ്ലീഷില്‍), നൊവേന, തിരുശേഷിപ്പുവണക്കം. 10.15ന് കാര്‍മികര്‍ക്കും തീര്‍ത്ഥാടകര്‍ക്കും സ്വീകരണം. 10.30ന് കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍.ഡോ.ജെന്‍സണ്‍ പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ ദിവ്യബലി. ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ.സുനില്‍ വേഗസ് ഉഡുപ്പിയുടെ കാ്ര്മികത്വത്തില്‍ ദിവ്യബലി(കൊങ്ങിണി ഭാഷയില്‍) നൊവേന, തിരുശേഷിപ്പുവണക്കം. വൈകുന്നേരം 4.30ന് ഫാ.വില്യം രാജന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. സന്ധ്യക്ക് ചേലോട്ട് ഭാഗത്തേക്ക് പ്രദക്ഷിണം. സമാപന ദിനമായ 15ന് രാവിലെ ഏഴിനു ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം.
10.30നു ഫാ.സനല്‍ ലോറന്‍സ് ഡിസൂസയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, തിരുശേഷിപ്പുവണക്കം.
വൈകുന്നേരം 4.30നു ഫാ.ഫ്രെഡിന്‍ ജോസഫിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. എന്നിവയുണ്ടാകും.സഹ വികാരി ഫാ.ഫ്രെഡിന്‍ ജോസഫ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജോസ് ഈനാശു, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ റോബിന്‍സണ്‍ ആന്റണി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജോയി കളത്തിപ്പറമ്പില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു..

 

 

Leave A Reply

Your email address will not be published.

error: Content is protected !!