സിഒഎ ജീവനക്കാരുടെ പരിരക്ഷ ഉറപ്പാക്കി

0

കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വൈത്തിരി മേഖല സമ്മേളനം മേപ്പാടി സ്‌കൈ സിയറ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.മന്‍സൂര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഓപ്പറേറ്റര്‍മാരുടെയും മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും പരിരക്ഷ ഉറപ്പാക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ചതിലൂടെയാണ് സംഘടന ശക്തിപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

മേഖല പ്രസിഡന്റ് അബ്ദുള്‍ അസ്സീസിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സെക്രട്ടറി പി.കാസിം പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് സെക്രട്ടറി അഷ്‌റഫ് പൂക്കയില്‍, കമ്പനി റിപ്പോര്‍ട്ട് മാനേജിങ്ങ് ഡിറക്ടര്‍ ഏലിയാസും സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് കെ.ഗോവിന്ദനും അവതരിപ്പിച്ചു.ഷാലി ലൂയീസ് സാമ്പത്തിക റിപ്പോര്‍ട്ടും സുലൈമാന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഇബ്രാഹിം നെടുങ്കരണ,ഷബീറലി തുടങ്ങിയവര്‍ സംസാരിച്ചു.ബിജു, അബ്ദുള്ള, വിജിത് വെള്ളമുണ്ട എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!