ജില്ലയില്‍ കഴുകന്‍മാരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് സംയുക്ത സര്‍വ്വേ. വന്യജീവി സങ്കേതം, സൗത്ത് നോര്‍ത്ത് വനംമേഖലകളില്‍ നടത്തിയ സര്‍വ്വേയില്‍ 121 കഴുകന്‍മാരെയാണ് കണ്ടെത്തിയത്. കഴിഞ്ഞമാസം അവസാനമാണ് വന്യജീവിസങ്കേതത്തിന്റെ നേതൃത്വത്തില്‍ കര്‍ണാടകം തമിഴ്നാട് വനംവകുപ്പുകളുടെ സഹകരണത്തോടെ സര്‍വ്വേ നടത്തിയത്.
വയനാട് ജില്ലയിലെ വനമേഖലയില്‍ ഡിസംബര്‍ മാസം അവസാനം നടത്തിയ സംയുക്ത സര്‍വ്വേയില്‍ കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. വന്യജീവി സങ്കേതം, സൗത്ത്- നോര്‍ത്ത് വനം മേഖലകളില്‍ നടത്തിയ സര്‍വ്വേയിലാണ് ചുട്ടി കഴുകന്‍, കാതില കഴുകന്‍, ഇന്ത്യന്‍ എ്ന്നീ ഇനങ്ങളില്‍പെട്ട 121 ഇനം കഴുകന്‍മാരെ കണ്ടെത്തിയത്. വയനാട് വൈല്‍ഡ് വൈഫ് ഡിവിഷന്റെ നേതൃത്വത്തില്‍ കേരളം, കര്‍ണാടകം, തമിഴ്‌നാട് വനം വകുപ്പുകളുടെ സംയുക്തസഹകരണത്തോടെയാണ് രണ്ടാമത് സര്‍വ്വേ നടത്തിയത്. ജില്ലയിലെ മൂന്ന് ഡിവിഷനുകളിലെ 18 ക്യാമ്പുകളായി തിരിച്ചായിരുന്നു നിരീക്ഷണം. ഓരോ ക്യാമ്പിലും നാല് നിരീക്ഷണ സെഷനുകളായാണ് സര്‍വ്വേനടത്തിയത്. എല്ലാ ക്യാമ്പുകള്‍ക്ക് കീഴിലും കഴുകനെ കണ്ടെത്തിഎന്നതും ഇത്തവണത്തെ സര്‍വ്വേയുടെ പ്രത്യേകതയാണ്. വയനാട് വന്യജീവി സങ്കതത്തില്‍പ്പെട്ട ദൊഡ്ഡക്കുളശിയിലാണ് ഏറ്റവും കൂടുതല്‍ കഴുകന്മാരെ കണ്ടെത്തിയത്. കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് , കാലിക്കറ്റ് സര്‍വ്വകലാശാല, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി, സര്‍സയ്യിദ് കോളേജ് തളിപ്പറമ്പ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ആരണ്യകം നേച്വറല്‍ ഹിസ്റ്ററി സൊസൈറ്റി,കേരള വനം വന്യജീവി വകുപ്പിലെ മുന്‍നിര ജീവനക്കാരുള്‍പ്പെടെയുള്ളവരും കഴുകന്‍ നിരീക്ഷണത്തില്‍ പങ്കെടുത്തു. വിവിധ ഗവേഷണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 65 പേരാണ് സര്‍വ്വേയില്‍ പങ്കാളികളായത്.