പൂപ്പൊലിയുടെ എട്ടാം പതിപ്പിന് മികച്ച പ്രതികരണം. പുഷ്പമേള രണ്ട് ദിനം പിന്നിടുമ്പോള്‍ 18000 ത്തോളം പേരാണ് പൂപ്പൊലി കാണാനെത്തിയത്.ഈ മാസം 15 വരെയാണ് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പുഷ്പമേള. മുതിര്‍ന്നവര്‍ക്ക് 50 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കേരളത്തിന്റെ കൃഷി, ടൂറിസം ഭൂപടങ്ങളില്‍ ഇടം നേടിയ പൂക്കളുടെ ഉത്സവം രണ്ട് ദിവസം കണ്ടത് 18000 ത്തോളം പേരാണ് വൈവിധ്യമാര്‍ന്ന അലങ്കാര വര്‍ണ്ണപുഷ്പങ്ങളുടെ പ്രദര്‍ശനം, സസ്യങ്ങള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും മനോഹരമായ ഉദ്യാനങ്ങള്‍, പുഷ്പാലങ്കാരങ്ങള്‍, ലംബനിര്‍മിതികള്‍ , കാര്‍ഷിക വിജ്ഞാനം, വിപണനം, പ്രഗത്ഭര്‍ പങ്കെടുക്കുന്ന കാര്‍ഷിക സെമിനാറുകള്‍, വിവിധയിനം മത്സരങ്ങള്‍, കലാസായാഹ്നങ്ങള്‍ തുടങ്ങി വിജ്ഞാനവിനോദ മാമാങ്കമാണ് പുഷ്പമേളയില്‍ നടക്കുന്നത്.
200ല്‍പ്പരം സ്റ്റാളുകളാണ് സന്ദര്‍ശകര്‍ക്കായി മേളയില്‍ ഒരുക്കിയിട്ടുള്ളത്. മെഡിക്കല്‍ എക്‌സിബിഷനും കലാകായിക പരിപാടികളും വ്യത്യസ്ഥമായി. മുതിര്‍ന്നവര്‍ക്ക് 50 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 30 രൂപയുമാണ്. തിരക്ക് നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പ്രത്യേക സര്‍വീസ് നടത്തും.