സിഎംപി വയനാട് ജില്ലാ സമ്മേളനം 

0

സിഎംപി പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി വയനാട് ജില്ലാ സമ്മേളനം കമ്പളക്കാട് സഖാവ് എംവിആര്‍ നഗറില്‍ സംഘടിപ്പിച്ചു.കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും വന്യ മൃഗങ്ങളുടെ ശല്യവും കാരണം വയനാടന്‍ കര്‍ഷക ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ കേരള കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി സിഎ അജീര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സഖാവ് വികെ രവീന്ദ്രന്‍,കെ സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. പിജെ ഫിലിപ്പ് പതാക ഉയര്‍ത്തി. പിവി ഉണ്ണി ,ശീതള രാജന്‍, ശ്രീധരന്‍ അമ്മാനി എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ടികെ ഭൂപേഷ് ജില്ലാ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിമാരായി എംപി ഗംഗാധരന്‍ ,ടിവി രഘു, ശ്രീധരന്‍ അമ്മാനി ,ശീതള രാജന്‍, വിവി ബെന്നി എന്നിവരടങ്ങിയ 24 അംഗ ജില്ലാ കൗണ്‍സിലിനെയും 19അംഗ പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!