മണല്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു

0

ദേശീയ പാത പാതിരിപ്പാലത്ത് ഇന്ന് ഉച്ചക്ക് രണ്ടരയോടെ മണല്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മീനങ്ങാടി ഭാഗത്ത് നിന്നും സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത് . സ്റ്റിയറിംഗ് കണ്‍ട്രോളിലെ തകരാര്‍ കാരണം നിയന്ത്രണം വിട്ടതാണ് ലോറി മറിയാന്‍ കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇന്ന് അപകടമുണ്ടായ സ്ഥലത്ത് നിന്നും നൂറ് മീറ്ററോളം മാറി കൃഷ്ണഗിരി കയറ്റത്തില്‍ ബൈക്ക് കാറിലിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!