കെ.ആര്‍.ഡി.എസ്.എ വയനാട് ജില്ലാ സമ്മേളനം ജനുവരി 4,5 തിയ്യതികളില്‍ മാനന്തവാടിയില്‍
കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം ജനുവരി 4,5 തിയ്യതികളില്‍ മാനന്തവാടിയില്‍ നടക്കും. സമ്മേളന നടത്തിപ്പിന് 51 അംഗ സ്വാഗതസംഘം രൂപികരിച്ചു.യോഗം സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ എത്തുന്നവര്‍ക്ക് കാലതാമസം കൂടാതെ അര്‍ഹതപ്പെട്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും വിവിധ കരാണങ്ങള്‍ പറഞ്ഞ് മടക്കി അയ്യക്കരുതെന്നും ഇ.ജെ ബാബു പറഞ്ഞു.
യോഗത്തില്‍ കെ.ആര്‍.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് പ്രിന്‍സ് തോമസ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വി.കെ ശശിധരന്‍, മണ്ഡലം സെക്രട്ടറി ശോഭരാജന്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി നീഖില്‍ പന്മനാഭന്‍, വി.വി അന്റണി, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മറ്റി അംഗം കെ.എപ്രേംജിത്ത്, കെ ആര്‍ ഡിഎസ് എ സംസ്ഥാന കമ്മറ്റി അംഗം കെ.ഷമിര്‍, സുജിത്ത്കുമാര്‍ പി പി, അനില പി കെ, ടി.ആര്‍ ബിനില്‍ കുമാര്‍, അശ്വന്ത് സി കെ എന്നിവര്‍ പ്രസംഗിച്ചു.വി.കെ. ശശിധരന്‍ (ചെയര്‍മാന്‍ സ്വാഗത സംഘം) ശോഭരാജന്‍, നിഖില്‍ പത്മനഭാന്‍, വി.വി അന്റണി,പ്രേംജിത്ത് കെഎ.(വൈസ് ചെയര്‍മാന്‍മാര്‍) കെ.ഷമീര്‍ (ജനറല്‍ കണ്‍വീനര്‍) ലിതിന്‍ ജോസഫ്, റഷിദ പി.പി.സുജിത് വി.(ജോയിന്റ് കണ്‍വീനര്‍മാര്‍)