വിനായകയില്‍ ബിരുദദാന ചടങ്ങും  പ്രവേശനോത്സവും

0

വിനായക നഴ്സിങ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങും പുതിയ കോഴ്സിലേക്കുളള കുട്ടികളുടെ പ്രവേശനോത്സവും സംഘടിപ്പിച്ചു.നഴ്സിങ് കോളേജില്‍ പരിപാടി ജില്ലാകലക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു . സമൂഹത്തില്‍ ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണ് ആരോഗ്യമേഖലയിലേക്ക് കടന്നുവരുന്നവര്‍ ഏറ്റെടുക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. വിനായക ചാരിറ്റബിള്‍ ട്രസ്റ്റ് എം.ഡി ഡോ. മധുസൂദനന്‍ അധ്യക്ഷനായിരുന്നു.

ഡോ.ഓമന മധുസൂദനന്‍, പ്രൊഫ. നീതു ഫ്രാന്‍സിസ്, കെ. വി ശ്രീലത, പ്രൊഫ. സി .വി സിന്ധു, ശ്രീജ ഷാജി, സിസിലി തോമസ് സംസാരിച്ചു. 40 കുട്ടികള്‍ കോഴസ് പൂര്‍ത്തായിക്കി ബിരുദാദാന ചടങ്ങില്‍ പങ്കെടുത്തു. ലാംലൈറ്റിങ് സെറിമണിയില്‍ 50 കുട്ടികളും പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!