മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു
ഏകദിന മെഡിക്കല്‍ കോളേജ് സൗജന്യ സൂപ്പര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ക്യാമ്പ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ തുടങ്ങി. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് രജിസ്ട്രേഷന്‍. ജനറല്‍ മെഡിസിന്‍, ശ്വാസകോശം, ത്വക്ക് രോഗം, ഇ.എന്‍.ടി, ശിശുരോഗം, ഗൈനക്കോളജി, ക്യാന്‍സര്‍, മാനസികാരോഗ്യം, അസ്ഥിരോഗം, വാകരോഗം, നേത്രരോഗം, ഹൃദയരോഗം, വൃക്കരോഗം, മസ്തിഷ്‌ക രോഗം, ഉദരരോഗം, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. പരിശോധനയ്ക്ക് വിധേയരാകുന്നവരില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സ്‌കാനിങ്, മൈനര്‍ സര്‍ജറികള്‍, കണ്ണടകള്‍, എക്സറേ, ഇസിജി, എക്കോ ടെസ്റ്റ്, മരുന്നുകള്‍ തുടങ്ങിയവയെല്ലാം സൗജന്യമാണ്.