കാട്ടാന പേടിയില്‍ മുനീശ്വരന്‍ കുന്ന് നിവാസികള്‍.

0

മുനീശ്വരന്‍ കുന്നിലെ താഴ്വാരത്ത് താമസിക്കുന്ന വീടുകളിലാണ് കാട്ടാന രാത്രിയില്‍ സ്ഥിരമായി എത്തുന്നത്. പ്രദേശത്തെ നടുവീട്ടില്‍ ശാന്ത, നരിക്കോടന്‍ വാച്ചാലില്‍ കൗസല്യ, ഊരക്കാട്ടില്‍ പാപ്പു, ആര്‍.കെ.രാധാകൃഷ്ണന്‍, മലിക്കര്‍ സക്കറിയ എന്നിവരുടെ പറമ്പുകളിലെത്തി വാഴ, തെങ്ങ് മറ്റ് കൃഷികള്‍ എന്നിവ നശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും മറ്റുമാണ് കാട്ടാനയെ തുരത്തുന്നത്.

കാട്ടാന ഇറങ്ങുന്നതിനാല്‍ ഉറക്കമില്ലാ രാത്രികളെന്ന് പ്രദേശവാസികള്‍. പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചെ പെന്‍സിംഗ് ഷോക്ക് ലൈന്‍ കേടായതും കാട്ടാനയിറങ്ങാന്‍ കാരണമാകുന്നുണ്ട്. പെന്‍സിംഗ് അറ്റകുറ്റപണി നടത്തി ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!