പോലീസ് നടപടിയില്‍ പ്രതിഷേധം
വീരപഴശ്ശി തമ്പുരാന്റെ പടയാളിയായ എടച്ചന കുങ്കന്റെ ദീപ്ത സ്മരണകള്‍ ഉറങ്ങുന്ന പുളിഞ്ഞാല്‍ കോട്ടയിലെ താല്കാലിക സ്മൃതി മണ്ഡപത്തെ ദേശവിരുദ്ധ ശക്തികളുമായി ചേര്‍ന്ന് തല്ലി തകര്‍ത്ത പോലീസ് നടപടിയില്‍ എടച്ചന കുങ്കന്‍ സ്മാരക സമിതി പ്രതിഷേധിച്ചു. ഡിസംബര്‍ 16 ന് സ്ഥലത്ത് പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിക്കുമെന്നും സ്മാരക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എടച്ചന കുങ്കന്റെ ചരിത്രമറിയാത്തവരാണ് പ്രതിഷേധവുമായി രംഗത്ത് വരുന്നത്. റവന്യു ഭൂമിയില്‍ നിലനില്‍കുന്ന താല്കാലിക സ്മാരകം പൊള്ളിച്ചു മാറ്റിയവര്‍ കയ്യേറ്റക്കാരായ ദേശവിരുദ്ധശക്തികളെ സംരക്ഷിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. അസഹിഷ്ണുത / കൊണ്ട് സംഘര്‍ഷം സൃഷ്ടിക്കുന്നവരുടെ പശ്ചാതലം പരിശോധിക്കണമെന്നും സ്മാരകസമിതിനേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എടച്ചന കുങ്കന്‍ സ്മാരക സമിതി പ്രസിഡന്റ് സജി ശങ്കര്‍, സെക്രട്ടറി അഖില്‍ പ്രേം സി, വിജയന്‍ കൂവണ,പുനത്തില്‍ രാജന്‍, കെ. ജയേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.