വന്യമൃഗ ആക്രമണം തടയാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് രമേശ് ചെന്നിത്തല. മരിച്ച പ്രജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല. വാകേരിയില്‍ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രജീഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ വേദനാ ജനകമായ മരണമാണ് പ്രജീഷിന്റേത്. മരണത്തോടെ പ്രദേശത്തെ ജനങ്ങള്‍ വലിയ ആശങ്കയോടെയാണ് കഴിയുന്നത്.ഈ ആശങ്കക്ക് പരിഹാരമായി കടുവയെ അടിയന്തരമായി വെടിവച്ചു കൊല്ലണമെന്നും ചെന്നിത്തല പറഞ്ഞു.
അതിന് സര്‍ക്കാരും, സംവിധാനങ്ങളും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കണം.സഹോദരന് ജോലി നല്‍കി കുടുംബത്തിന് ആശ്വാസമേകണമെന്നും ചെന്നിത്തല പറഞ്ഞു..
വന്യ മൃഗങ്ങള്‍ കൃഷി നശിപ്പിക്കുകയും, ഉല്‍പ്പന്നങ്ങള്‍ തിന്നുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. സര്‍ഫാസി നോട്ടീസുകളും, ബാങ്ക് നോട്ടീസുകളുമായി കര്‍ഷകര്‍ പ്രതിസന്ധിയിലും, ആത്മഹത്യയിലേക്ക് നീങ്ങുകയുമാണ്. കര്‍ഷകര്‍ വലിയ ദുരിതത്തിലാണ്. വന്യജീവികള്‍ നാട്ടില്‍ ഇറങ്ങുന്നത് തടയാന്‍ കാടിന്റെ 2 ഭാഗവും ഫെന്‍സിംഗ് കാര്യക്ഷമമാക്കണം. കൂടല്ലൂര്‍ ഭാഗത്തേക്ക് വൈകുന്നേരം 4 മണി കഴിഞ്ഞാല്‍ ബസ്സില്ല .ആകെയുള്ള 1 കെ .എസ് .ആര്‍.ടി സി സര്‍വ്വീസ് രാത്രി ഓടിയിരുന്നത് പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വനം വകുപ്പ് വാഹനത്തില്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതിനും കൊണ്ടുവരുന്നതിനുമുള്ള പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ഡി.എഫ്.ഒ ഷജ്‌ന കരീമിനോട് ചെന്നിത്തല പറഞ്ഞു.