ജനജീവിതം ദുസ്സഹമാക്കി നവകേരള സദസ് :കെകെ രമ
ജനജീവിതം ദുസ്സഹമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസെന്ന് ആര്‍.എം.പി. കേന്ദ്ര കമ്മിറ്റി അംഗവും വടകര എല്‍.എല്‍.എ.യുമായ കെ.കെ രമ.ആര്‍.എം.പി. നടത്തിയ ജില്ലാ വാഹന പ്രചരണ ജാഥയുടെ സമാപനം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.കിരീടവും ചെങ്കോലുമില്ലാതെയാണ് പിണറായി വിജയന്‍ നവകേരള സദസ് നയിക്കുന്നതെന്നും രമ കുറ്റപ്പെടുത്തി. മാര്‍ക്കോസ് ബത്തേരി അധ്യക്ഷ നായിരുന്നു. ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു, എം.കെ.രാമകൃഷ്ണന്‍ ,എം.ആര്‍. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.