കഴിഞ്ഞ പതിനൊന്ന് മാസമായി കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ക്ഷേമ പെന്‍ഷനും , ധനസഹായങ്ങളും നല്‍ക്കാത്തതിലും പ്രസവാനുകൂല്യം , വിവാഹം, വിദ്യാഭ്യാസം ,ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം, ഉള്‍പ്പെടെ വിവിധ ധനസഹായങ്ങള്‍ നല്‍ക്കാത്തതിലും പ്രതിഷേധിച്ചാണ്
ഐഎന്‍ടിയുസി ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. സമരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഒവി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.പികെ കുഞ്ഞുമൊയ്തീന്‍ അധ്യക്ഷനായിരുന്നു. ജോണി നന്നാട്ട് സാലി റാട്ടക്കൊല്ലി , ആര്‍ രാജന്‍ , പി കെ മുരളി , പി വി എല്‍ദോ , ശാന്ത മണല്‍വയല്‍, സി പി മാത്യു ,മജീദ് കബളക്കാട് തുടങ്ങിയവര്‍ സംസാരിച്ചു .