എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളും കുടുംബാഗങ്ങളും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയില്‍ റോഡുപരോധിക്കുന്നത്. 4 മാസത്തെ ശമ്പള കുടിശ്ശിക നല്‍കുക, തൊഴിലാളികളില്‍ നിന്ന് പിടിച്ച കോടിക്കണക്കിന് രൂപ പിഎഫില്‍ അടയ്ക്കുക, സര്‍വീസില്‍ നിന്ന് പിരിഞ്ഞ 100ല്‍പരം വരുന്ന തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി നല്‍കു,. ബോണസ് വിതരണം ചെയ്യുക,ചികിത്സാ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റോഡുപരോധം.പഴയ ബസ് സ്റ്റാൻഡിന് സമീപം തൊഴിലാളികൾ ഇന്ന് രാവിലെ 45 മിനിട്ട് റോഡുപരോധിച്ചു.