പഴശ്ശി വീരാഹുതി ദിനാചരണം നാളെ സിനിമാതാരം ദേവന്‍ ഉദ്ഘാടനം ചെയ്യും

0

പഴശ്ശിരാജാവിന്റെ 218 മത് വീരാഹുതി ദിനാചരണം നാളെ മാനന്തവാടി ചൂട്ടക്കടവ് വീരപഴശ്ശി നഗറില്‍ സിനിമാതാരം ദേവന്‍ ഉദ്ഘാടനം ചെയ്യുമെന്ന്
സംഘാടകര്‍ മാനന്തവാടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മാനന്തവാടി മൈസൂര്‍ റോഡില്‍ ഫോറസ്റ്റ് ഓഫിസിന് സമീപത്ത് നിന്ന് 3 മണിക്ക് ആരംഭിക്കുന്ന സ്മൃതിയാത്ര ചൂട്ടക്കടവ് സമ്മേളന സ്ഥലത്ത് സമാപിക്കും.വി.കെ. സന്തോഷ്‌കുമാര്‍ രചിച്ച സ്വാതന്ത്ര്യ സമരത്തിലെ ഗോത്ര പര്‍വ്വം എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്യും.

സമ്മേളനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ അഖില ഭാരതിയ കാര്യകാരി സദസ്യനും മുതിര്‍ന്ന പ്രചാരകനുമായ എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്രന്ഥകാരനായ വി.കെ. സന്തോഷ് കുമാര്‍ പഴശ്ശിയെ അനുസ്മരിച്ച് സംസാരിക്കും. വനിതാ കമ്മീഷന്‍ അംഗവും സ്വാഗതസംഘം ചെയര്‍പേഴ്സനുമായ രുഗ്മിണി ഭാസ്‌കരന്‍ അധ്യക്ഷത വഹിക്കും.വാദ്യഘോഷങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള നിശ്ചല ദൃശ്യങ്ങളുടെ യും അകമ്പടിയോടെ നടക്കുന്ന സ്മൃതി’ യാത്രയില്‍ ആയിരത്തോളം പേര്‍ പങ്കെടുക്കും. രാവിലെ 9 മണി മുതല്‍ മാനന്തവാടി പഴശ്ശി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എം സുരേന്ദ്രന്‍ മാസ്റ്റര്‍ .വിജയന്‍ കൂവണ. പുനത്തില്‍ രാജന്‍ . കെ ജയേന്ദ്രന്‍ . ഇ. കെ ഗോപി. മനോജ് പിലാക്കാവ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!