വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം: എന്‍എസ്എസിന് കിരീടം

0

വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 533 പോയിന്റുകളുമായി കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. 402 പോയിന്റുകള്‍ നേടിയ കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് റണ്ണേഴ്‌സ് അപ്.സമാപന സമ്മേളനം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ മുഖ്യരക്ഷാധികാരി എ പി നാരായണന്‍ നായര്‍ സമ്മാനദാനം നിര്‍വഹിച്ചു. എന്‍ എസ് എസ് വൈത്തിരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി കെ സുധാകരന്‍ നായര്‍ അനുഗ്രഹ ഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ കെ ബാബു പ്രസന്നകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ വിനോദ് കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജീറ്റോ ലൂയിസ്, പി ടി എ പ്രസിഡണ്ട് ഷാജി തദ്ദേവൂസ്, മദര്‍ പി ടി എ പ്രസിഡന്റ് മിനി കെ എം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീജേഷ് ബി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ സംഘടന ഭാരവാഹികള്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അറബി സാഹിത്യോത്സവത്തില്‍ 139 പോയിന്റുകളുമായി ജിഎച്ച്എസ് റിപ്പണ്‍ ഒന്നാമതെത്തി. 114 പോയിന്റുകളുമായി ജി എച്ച് എസ് അച്ചൂര്‍ ആണ് രണ്ടാമത്. സംസ്‌കൃതോത്സവത്തില്‍ ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ ,സെന്റ് തോമസ് എച്ച് എസ് നടവയല്‍ എന്നീ സ്‌കൂളുകള്‍ 85 പോയിന്റുകളുമായി ഒന്നാമതെത്തി. എച്ച്‌ഐഎം യുപി സ്‌കൂള്‍ കല്‍പ്പറ്റ, എയുപിഎസ് വാളല്‍, കോട്ടത്തറ, ജി യു പി എസ് ചെന്നലോട് എന്നിവര്‍ 83 പോയിന്റുകളുമായി രണ്ടാം സ്ഥാനം പങ്കിട്ടു.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കല്‍പ്പറ്റ 213.
രണ്ടാം സ്ഥാനം ഡബ്യു ഒ എച്ച് എസ് എസ് പിണങ്ങോട് 191

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കല്‍പ്പറ്റ 201
രണ്ടാം സ്ഥാനം ഡബ്യു ഒ എച്ച് എസ് എസ് പിണങ്ങോട് 168

യുപി വിഭാഗത്തില്‍ ഒന്നാമത് എച്ച്‌ഐഎം യുപി സ്‌കൂള്‍ കല്‍പ്പറ്റ 76.
രണ്ടാമത് എസ് കെ എം ജെ എച്ച്എസ്എസ് കല്‍പ്പറ്റ 73

എല്‍പി .വിഭാഗത്തില്‍ ഒന്നാമത് സെന്റ് തോമസ് എല്‍പിഎസ് നടവയല്‍ 61
രണ്ടാമത് എന്‍ എസ് എസ് എച്ച് എസ് എസ് കല്‍പ്പറ്റ,സെന്റ് മേരീസ് യുപിഎസ് തരിയോട്, ജോസഫ് യുപിഎസ് മേപ്പാടി 59

അറബി സാഹിത്യോത്സവം –
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമത് ഡബ്ലിയു ഒ എച്ച്എസ്എസ് പിണങ്ങോട് 93

രണ്ടാമത്
ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ 75

യുപി വിഭാഗത്തില്‍
ഒന്നാമത് എയുപിഎസ് പടിഞ്ഞാറത്തറ 63
രണ്ടാമത് ജിയുപിഎസ് ചെന്ന ലോട് 59

എല്‍ പി വിഭാഗത്തില്‍
ഒന്നാമത് സെന്റ് തോമസ് എല്‍പിഎസ് നടവയല്‍, സെന്റ് ജോസഫ് യുപിഎസ് മേപ്പാടി 45
രണ്ടാമത് ജിഎല്‍പിഎസ് തരിയോട് 43

സംസ്‌കൃതോത്സവം .
ഹൈസ്‌കൂള്‍ വിഭാഗം ഒന്നാമത് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ 85
രണ്ടാമത് ജിഎച്ച്എസ്എസ് കണിയാമ്പറ്റ 50
ജിഎച്ച്എസ്എസ് മേപ്പാടി 50

യുപി വിഭാഗത്തില്‍
ഒന്നാമത് സെന്റ് തോമസ് എച്ച് എസ് നടവയല്‍ 85
രണ്ടാമത് എയുപിഎസ് വാളല്‍ കോട്ടത്തറ, ജി യു പി എസ് ചെന്നലോട് എച്ച്‌ഐഎം യുപിഎസ് കല്‍പ്പറ്റ 83.

 

Leave A Reply

Your email address will not be published.

error: Content is protected !!