വീടില്ലാത്ത നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സഹായഹസ്തവുമായി കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി.പൂതാടിപഞ്ചായത്തിലെ 19-ാം വാര്‍ഡ് പുഞ്ചക്കുന്ന് ചൂരക്കാട്ട് ഷാന്റിക്കും കുടുംബത്തിനുമാണ് സംഘടന വീട് നിര്‍മ്മിച്ച് നല്‍കുന്നത്.കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തകരുടെനേതൃത്വത്തിലാണ് വീട് നിര്‍മ്മാണം.തറക്കല്ല് ആശീര്‍വദിക്കല്‍ നടവയല്‍ ഫൊറാന ആര്‍ച്ച് പ്രിസ്റ്റ് ഫാ: ഗര്‍വ്വാസീസ് മറ്റം നിര്‍വ്വഹിച്ചു.
കെഎസ്എസ്പിയു ജില്ലാ പ്രസിഡന്റ് മംഗലശ്ശേരി ചന്ദ്രന്‍ മാസ്റ്റര്‍ , സംസ്ഥാന സെക്രട്ടറി എസ് സി ജോണ്‍ എന്നിവര്‍ തറക്കല്ലിടില്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ , നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ബേബി ടിപോത്തന്‍ ,കെ പി നാരായണന്‍ നമ്പ്യാര്‍ , ബ്ലോക്ക് പഞ്ചായത്തംഗം അന്നക്കുട്ടി ജോസ് , തങ്കച്ചന്‍നെല്ലിക്കയം , കെ പത്മനാഭന്‍ ,കെ കെ വിശ്വനാഥന്‍ ,കെ വി ആന്റണി , എം സി സ്‌കറിയ , നളിനി കെ ചന്ദ്രന്‍ ,പി ഡിജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.