കഴിഞ്ഞ രാത്രി ഒന്നേമുക്കാലിനും രണ്ട് മണിക്കും ഇടയിലാണ്സൊസൈറ്റി കവലയിലെ കര്‍ഷകന്റെ കോഴിക്കടയില്‍
മോഷണം നടന്നത്.ഇരുമ്പ് വാതിലിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറിയ മോഷ്ടാവ് മേശവലിപ്പും കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണും
ബ്ലൂടൂത്ത് സ്പീക്കറും മോഷ്ടിച്ചു.അമ്മായിക്കവലയിലെ ബോട്ടിക്കടയുടെയും തങ്കച്ചന്‍,രതീഷ് എന്നിവരുടെ കടകളുടെയും പൂട്ട് തകര്‍ത്ത് മോഷണം നടത്തിയിട്ടുണ്ട്.പിന്നീട് കോളേരി ഇല്ലം മെസ്സ് ഹൗസിന്റെ പിന്‍വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.ശക്തമായ മഴയായിരുന്നതിനാല്‍ മോഷണം പരിസരത്ത് താമസിക്കുന്നവര്‍ അറിഞ്ഞില്ല.മീനങ്ങാടി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സൊസൈറ്റി കവല,അമ്മായിക്കവല എന്നിവിടങ്ങളില്‍ മോഷ്ടാവ് മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.