ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ 39 – മത് വയനാട് ജില്ലാ സമ്മേളനം നവംബര്‍ 17 ന് മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡണ്ട് വി.വി. പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്നു ട്രെയ്ഡ് ഫെയറിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ജോണ്‍സനും ഫോട്ടോ എക്‌സിബിഷിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സജീഷ് മണിയും നിര്‍വഹിക്കും.
10 മണിക്ക് ക്ഷേമനിധി ക്ലാസ്സ് കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ സി.രാഘവന്‍ ക്ലാസ്സടുക്കും. 10.30ക്ക് ജില്ലാ പ്രസിഡണ്ട് വി.വി. രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതു സമ്മേളനം കല്‍പറ്റ നിയോജക മണ്ഡലം എം.എല്‍.എ. അഡ്വ: ടി.സിദ്ദീഖ് ഉല്‍ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ദാനവും, മുട്ടില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു ടടഘഇ, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കും.
ജില്ലാ പ്രസിഡണ്ട് വി വി രാജു, സംസ്ഥാന സ്വാന്തനം ജനറല്‍ കണ്‍വീനര്‍ ജോയ് ഗ്രെയ്‌സ്, ജില്ലാ ട്രഷറര്‍ എംകെ സോമസുന്ദരന്‍, ക്ലബ്ബ് കോര്‍ഡിനേറ്റര്‍ പി.ഭാസ്‌കരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി അഷറഫ് കൊട്ടാരം, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ജോണ്‍സണ്‍, സംസ്ഥാന സെക്രട്ടറി സജീഷ് മണി, സാന്ത്വനം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ജോയ് ഗ്രെയ്‌സ് സംസ്ഥാന കമ്മിറ്റിയംഗം പ്രസാദ് ജില്ലാ വനിതാ കോഡിനേറ്റര്‍ സുഷീബ കെ.എം. എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ജില്ലാ സെക്ടറി അനീഷ് പി.ജി, സ്വാഗതവും, ട്രഷറര്‍ എം. കെ. സോമസുന്ദരന്‍ നന്ദിയും പ്രകാശിതികം തുടര്‍ന്നു പ്രകടനവും നടത്തും. ഉച്ചക്ക് ശേഷം 2 മണിക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി.ജോണ്‍സണ്‍ ഉല്‍ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സജീഷ് മണി സംഘടന റിപ്പോര്‍ട്ടും, സംസ്ഥാന സാന്ത്വനം ജനറല്‍ കണ്‍വീനര്‍ ജോയ് ഗ്രെയ്‌സ് ബൈലോ അവതരണം നടത്തുകയും ചെയ്യും. വാര്‍ഷിക റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി അനീഷ് പി. ജി.യും വരവ് ചിലവ് കണക്ക് ജില്ലാ ട്രഷറര്‍ എം.കെ.സോമസുന്ദരന്‍ അവതരിപ്പിക്കുകയും ചെയ്യും. തുടര്‍ന്നു തെരെഞ്ഞെടുപ്പോട് കൂടി സമ്മേളനത്തിന് സമാപനം കുറിക്കും.