ഭൂജലവകുപ്പ് വയനാട് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജലസംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, അംഗങ്ങള്‍, വിവിധ കാര്‍ഷിക സമിതി അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, എന്നിവരെ ഉള്‍പ്പെടുത്തി ഭൂജല സംരക്ഷണവും പരിപാലനവും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.മൂപ്പൈനാട് പഞ്ചായത്ത് പിപിഎ കരീം സാഹിബ് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ശശീന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ ഉദയകുമാര്‍. ആര്‍. അധ്യക്ഷനായിരുന്നു.ഭൂജലവകുപ്പ് വയനാട് ജില്ലാ ഓഫീസിലെ മാസ്റ്റര്‍ ഡ്രില്ലര്‍ ശബരീഷ് സി.പി.,വൈസ് പ്രസിഡന്റ് ഷൈബാന്‍ സലാം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡയാന മച്ചാദോ, വാര്‍ഡ് മെമ്പര്‍മാര്‍ ആയ ഇ .വി.ശശിധരന്‍,ദീപ ശശികുമാര്‍,കേ കേ.സാജിത, കൃഷി ഓഫീസര്‍ ചിത്ര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആസ്യ.എം വി.ജിയോളജിക്കല്‍ അസിസ്റ്റന്റ് ഭൂജല വകുപ്പ് വയനാട് ചടങ്ങിന് എത്തിയവര്‍ക്ക് നന്ദി രേഖപ്പെടുത്തി. കല്‍പ്പറ്റ ബ്ലോക്കിലെ ഭൂജല സംരക്ഷണവും വിനിയോഗവും’ എന്ന വിഷയത്തില്‍ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ആന്‍ഡ് മറൈന്‍ ജിയോളജി ആന്‍ഡ് ജിയോ ഫിസിക്‌സ് വകുപ്പ് മേധാവിയുമായ ഡോക്ടര്‍ ജോജി വി എസ് ക്ലാസ്സ് എടുത്തു.