നവംബർ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൻ്റെ മുന്നോടിയായുള്ള ക്ഷണക്കത്തുകളുടെയും ബ്രോഷറുകളുടെയും കൽപ്പറ്റ മണ്ഡലതല വിതരണോദ്ഘാടനം കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റ ക്ലാരഭവൻ വനിതാ വൃദ്ധസദനത്തിലാണ് വിതരണം നടത്തിയത്. സംഘാടക സമിതി ചെയർമാനും മുൻ എംഎൽഎയുമായ സി കെ ശശീന്ദ്രൻ , സംഘാടക സമിതി ജനറൽ കൺവീനറും ഡെപ്യൂട്ടി കലക്ടറുമായ അജീഷ് എന്നിവർ ചേർന്ന് മദർ സൂപ്പീരിയർ ലിജി മരിയയ്ക്ക് ക്ഷണക്കത്തുകൾ കൈമാറി. സംഘാടക സമിതി വൈസ് ചെയർമാനും സംസ്ഥാന യുവജന കമ്മീഷൻ അംഗവുമായ കെ റഫീഖ്, മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ, പി കെ അബു, കെ ടി ബാബു, മായൻ മുസ്തഫ എന്നിവർ പങ്കെടുത്തു. നവകേരള സദസ്സിനുള്ള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുകളാണ് വിതരണം ചെയ്യുന്നത്. ക്ഷണക്കത്തുകളുടെ കൂടെ സർക്കാരിൻ്റെ വിവിധ വികസന പ്രവർത്തനങ്ങളുടെ വിവരങ്ങൾ അടങ്ങിയ ബ്രോഷറുകളും വീടുകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലെ വീടുകളിലും ക്ഷണക്കത്തുകളും ബ്രോഷറുകളും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.