പടിഞ്ഞാറത്തറ-പൂഴിത്തോട്ചുരം ബദല്‍ പാതയുമായി ബന്ധപ്പെട്ട്യുഡിഎഫ് ബഹുജന കണ്‍വെന്‍ഷന്‍ നടത്തി. പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ കണ്‍വെന്‍ഷന്‍ എംഎല്‍എ ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു.പാത യാഥാര്‍ത്ഥ്യമാക്കുന്നതിനായി യുഡിഎഫിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുകള്‍ തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
താമരശ്ശേരി ചുരത്തില്‍ നിരന്തരം ഗതാഗത പ്രശ്‌നം ഉണ്ടാവുന്ന സാഹചര്യത്തില്‍, തറക്കല്ലിട്ടിട്ട് 30 വര്‍ഷം കഴിയുമ്പോഴും റോഡിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കുറവാണെന്നും, എത്രയും വേഗം വയനാട്ടുകാരുടെ കാത്തിരിപ്പിന് ഫലം ഉണ്ടാവണമെന്നും കണ്‍വെന്‍ഷനില്‍ ചര്‍ച്ചയായി. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സി ഹംസ, നിയോജകമണ്ഡലം കണ്‍വീനര്‍ പി പി ആലി, ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍, വിഎ മജീദ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ഷിബു മറ്റ് മെമ്പര്‍മാര്‍, യുഡിഎഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.