പനമരം എസ്.കെ. ലോട്ടറി സ്ഥാപനത്തില്‍ മോഷണം
പനമരം എസ്.കെ. ലോട്ടറി സ്ഥാപനത്തില്‍ മോഷണം. 20000 രൂപയോളം കളവ് പോയതായി കടയുടമ സുധീഷ്.പൊലീസും വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കടയുടെ മുകള്‍ഭാഗത്തെ ഷീറ്റ് തകര്‍ത്ത നിലയിലാണ്. മോഷ്ടാവ് കടയിലെ സിസിടിവിയും മോഷ്ടിച്ചു. കുറച്ചുനാളുകളായി പനമരത്തും പരിസരപ്രദേശങ്ങളിലും മോഷണം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.