കടമാന്‍തോട് ഡാം പദ്ധതിയുടെ രുപരേഖ തയ്യാറാക്കുന്നതിന് ഏരിയല്‍ സര്‍വേയുടെ ഭാഗമായി ലിഡാര്‍ സര്‍വ്വെ പദ്ധതി പ്രദേശമായ താഴെയങ്ങാടി, ആനപ്പാറ ചില്ലിംഗ് പ്ലാന്റ്, മീനം കൊല്ലി പ്രദേശങ്ങളില്‍ ആരംഭിച്ചു.കര്‍ഷക പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയില്‍ കനത്ത പോലീസ് സുരക്ഷയോടെയായിരുന്നു സര്‍വ്വേ . 33ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ലീഡാര്‍ സര്‍വേ നടത്തുന്നത്.
രണ്ടാഴ്ചക്കുള്ളില്‍ സര്‍വേ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ലീഡാര്‍ സര്‍വേ നടത്തുന്നതിന് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. റിസര്‍വോയര്‍ ഏരിയ, പദ്ധതിയുടെ ഭാഗമാകുന്ന കടമാന്‍തോട്, മുദ്ദള്ളിതോട്, കുറിച്ചിപ്പറ്റ തോട് എന്നിവയുടെ ആയക്കെട്ട് ഏരിയ തുടങ്ങിയവ സര്‍വേയുടെ ഭാഗമായി നേരത്തെ നടത്തിയിരുന്നു.
കാവേരി നദീജല ട്രിബ്യൂണല്‍ അനുവദിച്ച ജലവിഹിതം സംഭരിക്കുന്നതിനുള്ള പദ്ധതിയാണ് കടമാന്‍ തോട് ഡാം. മാസങ്ങള്‍ക്ക് മുമ്പ് ഡാമിനുള്ള ഭൂതലസര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങളുടെ അനിശ്ചിതത്വത്തിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് കടമാന്‍തോട് ജലസേചന പദ്ധതിയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത്. 0.51 ടി.എം.സി. ജലം സംഭരിക്കുന്ന ഇടത്തരം ഡാമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 28 മീറ്റര്‍ ഉയരവും 490 മീറ്റര്‍ നീളവുമാണ് ഡാമിന് കണക്കാക്കുന്നതെങ്കിലും സര്‍വേ പൂര്‍ത്തിയായ ശേഷം മാത്രമേ യഥാര്‍ഥ കണക്കുകള്‍ വ്യക്തമാകുകയുള്ളു.സര്‍വ്വെ പ്രവര്‍ത്തനം പുര്‍ത്തിയായ ശേഷം ജില്ല കള്കടറുടെ നേതൃത്വത്തില്‍ വിളിച്ചു കുട്ടുന്ന യോഗത്തിസ ജനപ്രതിനിധികളുടെയും പദ്ധതി പ്രദേശത്തെ കര്‍ഷകരുടെയും പങ്കെടുപ്പിച്ച് യോഗത്തില്‍ സര്‍വ്വേ സംബ്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കി കര്‍ഷകരുടെ ആശങ്ക പരിഹരിച്ചായിരിക്കും പദ്ധതി തുടര്‍നടപടി