തൊഴിലുറപ്പ് തൊഴിലാളികളുടെ 3 മാസത്തെ വേതനം വിതരണം ചെയ്യാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.പുല്‍പ്പള്ളി പഞ്ചായത്തില്‍ മാത്രം കുലിയിനത്തില്‍ 1.81 കോടി രൂപ കുടിശ്ശിഖയുണ്ട്. മാര്‍ച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ ഗോത്രമേഖലയിലും ഗ്രാമപ്രദേശങ്ങളിലും മറ്റും ജോലിയും വരുമാനവുമില്ലാതെ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ 20 വാര്‍ഡുകളില്‍ നിന്നായി ആയിര കണക്കിന് തൊഴിലുറപ്പ് തൊഴിലാളികളാണ് വേതന കുടിശിഖ ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണയില്‍ പങ്കെടുത്തത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ശോഭ സുകു അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജോളി നരിതൂക്കിന്‍, എം ഡി കരുണകരന്‍, ശ്രീദേവി മുല്ലക്കല്‍ ,ഗ്രാമപഞ്ചായത്തംഗങ്ങളായ മണി പാമ്പനാല്‍, ജോമറ്റ് കോതവഴിക്കല്‍, ജോഷി ചാരുവേലില്‍, ബാബു കണ്ടത്തില്‍ ക്കര, രാജു തോണിക്കടവ്, അനില്‍ സി കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു