ശാസ്‌ത്രോത്സവത്തില്‍ ശ്രദ്ധേയരായി ഭക്ഷണ കമ്മിറ്റിയും

0

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം രണ്ട് ദിവസങ്ങളിലായി 3000തില്‍ പരം ആളുകള്‍ക്ക് സ്വാദിഷ്ടകരമായ ഭക്ഷണം വിളമ്പി പനമരത്തെ ഭക്ഷണ കമ്മിറ്റി വീണ്ടും ശ്രദ്ധേയരായി.ഇന്നലെ 1700 ഓളം പേര്‍ക്ക് ഉച്ചക്ക് ചിക്കന്‍ ബിരിയാണിയും വെജിറ്റബിള്‍ ബിരിയാണിയും നല്‍കിയപ്പോള്‍ ഇന്ന് 1300ല്‍ പരം പേര്‍ക്ക് ചിക്കന്‍ വരട്ടും,നെയ്‌ചോറും,വെജിറ്റബിള്‍ കുറുമയുമാണ് സംഘാടകര്‍ ഒരുക്കിയത്.

ഇന്നലയും ഇന്നുമായി ഭക്ഷണശാലയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായിരുന്നു. മേളകളില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും , മേള നടത്തിപ്പുകാര്‍ക്കും കൃത്യസമയത്ത് യാതൊരു പരാതികള്‍ക്ക് ഇട നല്‍കാതെ ഭക്ഷണം നല്‍കാന്‍ കഴിഞ്ഞത് മാതൃകപരമായിരുന്നു . എത് ഒരു മേള പനമരം സ്‌കൂളില്‍ നടത്തിയാലും പനമരത്തെ നാട്ടുകാരുടെ കൈപുണ്യം അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല.കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ മുഴുവന്‍ സമയ സഹകരണം ഭക്ഷണ കമ്മിറ്റിക്ക് ലഭിച്ചതായി കെഎസ്ടിയു ഭാരവാഹികള്‍ പറഞ്ഞു . കണ്‍വീനര്‍ റിഷാദ് യുപി , നിസാര്‍ കംമ്പ ജഹ്ര്‍ പി എം , സഹദുള്ള എന്നിവര്‍ ഭക്ഷണശാലയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി .

Leave A Reply

Your email address will not be published.

error: Content is protected !!