കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഒക്ടോബര്‍ 30ന് തുടങ്ങിയ ബ്ലോക്ക്തല കേരളോത്സവം കലാമത്സരങ്ങളോടെ സമാപിച്ചു.വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഓവര്‍റോള്‍ ചാമ്പ്യന്‍മാരായി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് റണ്ണേര്‍സ് അപ്പ് കിരീടം ചൂടി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അ കെ. കെ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപന്‍ സി.പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആയിഷാബി, ഫൗസിയ ബഷീര്‍, ജഷീര്‍ പള്ളിവയല്‍ എന്നിവരും ഭരണസ്ഥിതി അംഗങ്ങളും, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരും പരിപാടിയില്‍ പങ്കെടുത്തു. വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനദാനം നിര്‍വ്വഹിച്ചു.