ലോമാസ്റ്റ് ലൈറ്റിന്റെ  പ്രവര്‍ത്തനം നിലച്ചിട്ട് ആഴ്ചകള്‍

0

കല്‍പ്പറ്റ നഗരത്തിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോടു ചേര്‍ന്ന ലോമാസ്റ്റ് ലൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ആഴ്ചകളായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. രാത്രികളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഏറി വരുന്നതായും പരാതിയുയരുന്നുണ്ട്. നേരം ഇരുട്ടിയാല്‍ ഈ പരിസരം പൂര്‍ണമായും ഇരുട്ടിലാകും.

കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സന്ധ്യ മയങ്ങിയാല്‍ ഇരുട്ടാണ് . ബസ്റ്റാന്‍ഡിനുള്ളിലും ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് വെളിച്ചമില്ല. പിന്നെ സമീപത്തെ കടകളില്‍ നിന്നുള്ള വെളിച്ചമാണ് ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് ഏക ആശ്രയം. കടകള്‍ അടയ്ക്കുന്നതോടെ ഈ പരിസരം പൂര്‍ണമായും ഇരുട്ടിലാകും.സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് ബസ് കാത്ത് വഴിയോരത്ത് ഇരുട്ടില്‍ നില്‍ക്കേണ്ട അവസ്ഥയാണ്. ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് വൈകുന്നേരങ്ങളില്‍ ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തു നില്‍ക്കുന്നത്. നഗരത്തിലെ പ്രധാന മേഖലയിലെ തന്നെ ലോ മാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് ആഴ്ചകളായിട്ടും നന്നാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധവുമുയരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!